പൊരിവെയിലില്‍ നടന്നു തളര്‍ന്നു വന്ന കുഞ്ഞിരാമന്‍ നായര്‍ ഭാര്യയോട്
വിളിച്ചു പറഞ്ഞു:
"എടീ, ഇത്തിരി ഉപ്പിട്ട നാരങ്ങാവെള്ളം ഇങ്ങോട്ടൊടുത്തേ..."
"ഇവിടെ ഒരെണ്ണം പോലുമില്ലല്ലോ.."
"മിനിഞ്ഞാന്നു ഞാന്‍ വാങ്ങിച്ചതാണല്ലോ"
"അതു കുറെ അച്ചാറിട്ടു..മിച്ചം വന്നതു പിള്ളാരു കുളിക്കാനുള്ള
വെള്ളത്തില്‍ കലക്കി..."
"അതെന്തിനാ?"
അതിലെ വന്ന നാട്ടുവൈദ്യന്‍ കേളപ്പന്‍ പറഞ്ഞു:
"അറിയില്ലെ...കുളിക്കാനുള്ള വെള്ളത്തില്‍ ചെറുനാരങ്ങ നീര്
ചേര്‍ത്തു കഴിച്ചാല്‍ ജലദോഷമേ വരില്ല...പിന്നെ
കുട്ടികള്‍ക്ക് ശരിയായ മലശോധനയ്ക്കുംരക്തപ്രസാദം
കൈവരാനും ചെറുനാരങ്ങ നീര് പതിവായി കഴിച്ചാല്‍ മതി.."