Wednesday, May 2, 2007

ചെറുനാരങ്ങ


പൊരിവെയിലില്‍ നടന്നു തളര്‍ന്നു വന്ന കുഞ്ഞിരാമന്‍ നായര്‍ ഭാര്യയോട്‌
വിളിച്ചു പറഞ്ഞു:
"എടീ, ഇത്തിരി ഉപ്പിട്ട നാരങ്ങാവെള്ളം ഇങ്ങോട്ടൊടുത്തേ..."
"ഇവിടെ ഒരെണ്ണം പോലുമില്ലല്ലോ.."
"മിനിഞ്ഞാന്നു ഞാന്‍ വാങ്ങിച്ചതാണല്ലോ"
"അതു കുറെ അച്ചാറിട്ടു..മിച്ചം വന്നതു പിള്ളാരു കുളിക്കാനുള്ള
വെള്ളത്തില്‍ കലക്കി..."
"അതെന്തിനാ?"
അതിലെ വന്ന നാട്ടുവൈദ്യന്‍ കേളപ്പന്‍ പറഞ്ഞു:
"അറിയില്ലെ...കുളിക്കാനുള്ള വെള്ളത്തില്‍ ചെറുനാരങ്ങ നീര്‌
ചേര്‍ത്തു കഴിച്ചാല്‍ ജലദോഷമേ വരില്ല...പിന്നെ
കുട്ടികള്‍ക്ക്‌ ശരിയായ മലശോധനയ്ക്കുംരക്തപ്രസാദം
കൈവരാനും ചെറുനാരങ്ങ നീര്‌ പതിവായി കഴിച്ചാല്‍ മതി.."

Tuesday, May 1, 2007

തുളസി


നമ്മള്‍ ദിവ്യ ശക്തിയുണ്ടെന്നു കരുതുന്ന ഒരു ഔഷധ സസ്യമാണു തുളസി.നമ്മുടെയൊക്കെ വീട്ടുമുറ്റത്ത്‌ യാതൊരു ചെലവുമില്ലാതെ വളരുന്ന ഈ ചെടിയുടെ ഔഷധഗുണത്തെക്കുറിചു ഒന്നാലോചിച്ചു നോക്കൂ... തുളസി ഒരുപടു രോഗങ്ങള്‍ക്ക്‌ ഉത്തമമാണ്‌.ഒരു ചെറു ജലദോഷം മുതല്‍ കുടലുകളേയും ആമാശയങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍,രക്തസമ്മര്‍ദ്ദം ഇവയ്ക്കെല്ലാം ഒരു പോലെ ഫലപ്രദമാണു തുളസി...തുളസിയില നീരും ചെറുതേനും ചേര്‍ത്ത്‌ കഴിച്ചാല്‍ ജലദോഷം പമ്പ കടക്കും.മുറിവു കൊണ്ടുണ്ടാകുന്ന പാടുകള്‍ മായ്ക്കാനും തുളസിനീര്‌ ഉത്തമമാണ്‌.തലവേദന വരുമ്പോള്‍ തുളസിനീര്‌ നെറ്റിയില്‍ പുരട്ടിയാല്‍ മതി.ആമാശയ വ്രണങ്ങള്‍ക്ക്‌ തുളസിയുടെ മൊത്തമായി കഷായമാക്കി കഴിച്ചോളൂ.