Tuesday, May 1, 2007

തുളസി


നമ്മള്‍ ദിവ്യ ശക്തിയുണ്ടെന്നു കരുതുന്ന ഒരു ഔഷധ സസ്യമാണു തുളസി.നമ്മുടെയൊക്കെ വീട്ടുമുറ്റത്ത്‌ യാതൊരു ചെലവുമില്ലാതെ വളരുന്ന ഈ ചെടിയുടെ ഔഷധഗുണത്തെക്കുറിചു ഒന്നാലോചിച്ചു നോക്കൂ... തുളസി ഒരുപടു രോഗങ്ങള്‍ക്ക്‌ ഉത്തമമാണ്‌.ഒരു ചെറു ജലദോഷം മുതല്‍ കുടലുകളേയും ആമാശയങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍,രക്തസമ്മര്‍ദ്ദം ഇവയ്ക്കെല്ലാം ഒരു പോലെ ഫലപ്രദമാണു തുളസി...തുളസിയില നീരും ചെറുതേനും ചേര്‍ത്ത്‌ കഴിച്ചാല്‍ ജലദോഷം പമ്പ കടക്കും.മുറിവു കൊണ്ടുണ്ടാകുന്ന പാടുകള്‍ മായ്ക്കാനും തുളസിനീര്‌ ഉത്തമമാണ്‌.തലവേദന വരുമ്പോള്‍ തുളസിനീര്‌ നെറ്റിയില്‍ പുരട്ടിയാല്‍ മതി.ആമാശയ വ്രണങ്ങള്‍ക്ക്‌ തുളസിയുടെ മൊത്തമായി കഷായമാക്കി കഴിച്ചോളൂ.

3 comments:

Anonymous said...

kollaam....
naTakkatte

വേണു venu said...

നല്ല ലേഖനം. തുളസിയില്‍‍ തന്നെ രണ്ടിനമുണ്ടല്ലോ.
കൃഷ്ണ തുളസിയും രാമ തുളസിയും. ഏതിനാണു് ഔഷധ ഗുണമുള്ളതു്. മറ്റു് ഔഷധ സസ്യങ്ങളുടേയും വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.:)

Muhammadali Shaduli ശാദുലി said...

നല്ലത്‌..
കൂട്ടരേ...
നന്ദി...
കൃഷ്ണ തുളസിയാണ്‌ കൂടുതല്‍
ഔഷധ മൂല്യമുള്ളത്‌...
വേണൂ...
തങ്കളുടെ താല്‍പര്യത്തിനു നന്ദി...
ഇനിയും നിങ്ങളൊക്കെ കമ്മന്റണെ ബൂലോക സഹോദരങ്ങളേ...