Wednesday, May 2, 2007

ചെറുനാരങ്ങ


പൊരിവെയിലില്‍ നടന്നു തളര്‍ന്നു വന്ന കുഞ്ഞിരാമന്‍ നായര്‍ ഭാര്യയോട്‌
വിളിച്ചു പറഞ്ഞു:
"എടീ, ഇത്തിരി ഉപ്പിട്ട നാരങ്ങാവെള്ളം ഇങ്ങോട്ടൊടുത്തേ..."
"ഇവിടെ ഒരെണ്ണം പോലുമില്ലല്ലോ.."
"മിനിഞ്ഞാന്നു ഞാന്‍ വാങ്ങിച്ചതാണല്ലോ"
"അതു കുറെ അച്ചാറിട്ടു..മിച്ചം വന്നതു പിള്ളാരു കുളിക്കാനുള്ള
വെള്ളത്തില്‍ കലക്കി..."
"അതെന്തിനാ?"
അതിലെ വന്ന നാട്ടുവൈദ്യന്‍ കേളപ്പന്‍ പറഞ്ഞു:
"അറിയില്ലെ...കുളിക്കാനുള്ള വെള്ളത്തില്‍ ചെറുനാരങ്ങ നീര്‌
ചേര്‍ത്തു കഴിച്ചാല്‍ ജലദോഷമേ വരില്ല...പിന്നെ
കുട്ടികള്‍ക്ക്‌ ശരിയായ മലശോധനയ്ക്കുംരക്തപ്രസാദം
കൈവരാനും ചെറുനാരങ്ങ നീര്‌ പതിവായി കഴിച്ചാല്‍ മതി.."

2 comments:

അഞ്ചല്‍ക്കാരന്‍ said...

നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു.

ചേച്ചിയമ്മ said...

"കുളിക്കാനുള്ള വെള്ളത്തില്‍ ചെറുനാരങ്ങ നീര്‌
ചേര്‍ത്തു കഴിച്ചാല്‍ ജലദോഷമേ വരില്ല..."

കുളിക്കാനുള്ള വെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുളിച്ചാല്‍ എന്നല്ലേ?

ദിവസവും ചെറുനാരങ്ങ നീര് കഴിച്ചാലും ജലദോഷം വരില്ല എന്നുപറയുന്നു.വിറ്റാമിന്‍ സി കൂടുതലുള്ളതുകൊണ്ട് കഴിക്കുന്നതായിരിക്കില്ലേ കൂടുതല്‍ നല്ലത്?

ഓരോന്നിനെക്കുറിച്ചും കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ക്കുന്നത് ഉപകാരപ്രദമായിരിക്കും.

ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.